ഇന്ത്യയില്‍ പത്ത് ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകള് ഉല്‍പ്പാദിപ്പിച്ചതായി ഒല ഇലക്ട്രിക്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുള്ള ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് പത്ത് ലക്ഷാമത്തെ വാഹനം പുറത്തിറക്കിയതെന്നും കമ്പനി അറിയിച്ചു. 2021 ല്‍ ഒല ഇലക്ട്രിക് ഉത്പാദനം ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളുടെ എസ്1 തുടങ്ങി അടുത്തിടെ പുറത്തിറക്കിയ റോഡ്സ്റ്റര്‍ എക്സ് ഇലക്ട്രിക് മോഡലുകള്‍ക്ക് വരെ ആവശ്യക്കാര്‍ ഏറെയാണ്. ഡ്യുവല്‍ ടോണ്‍ സീറ്റ്, റിമ്മുകള്‍, ബാറ്ററി പായ്ക്ക് എന്നിവയില്‍ സ്പോര്‍ട്ടി റെഡ് ആക്സന്റുകളുള്ള, മിഡ്നൈറ്റ് ബ്ലു നിറത്തിലുള്ള സ്പെഷല്‍ പതിപ്പ് റോഡ്സ്റ്റര്‍ എക്സ്+ കമ്പനി പുറത്തിറക്കി. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി ലോകോത്തര ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്യാനും എഞ്ചിനീയറിംഗ് ചെയ്യാനും നിര്‍മ്മിക്കാനും കഴിയുമെന്ന് തെളിയിച്ചുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
നാല് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം സ്കൂട്ടറുകളുമായി ഒല
