മാര്‍ഗോട്ട് റോബി പ്രധാന വേഷത്തില്‍ എത്തുന്ന ‘ബാര്‍ബി’യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലര്‍ വാര്‍ണര്‍ ബ്രദേഴ്സ് പുറത്തിറക്കി. ഗ്രെറ്റ ഗെര്‍വിഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റാന്‍ലി കുബ്രിക്കിന്റെ എ സ്പേസ് ഒഡീസിയിലെ ഐതിഹാസികമായ രംഗങ്ങളോടുള്ള ആദരവായാണ് ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്. 1968-ല്‍ ഇറങ്ങിയ എ സ്പേസ് ഒഡീസിയിലെ ‘ഡോണ്‍ ഓഫ് മാന്‍’ സീക്വന്‍സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഹെലന് മിറന്റെ വോയ്സ്ഓവറിനൊപ്പം പെണ്‍കുട്ടികള്‍ അവരുടെ കുഞ്ഞു പാവകളുമായി കളിക്കുന്നതാണ് ആദ്യം കാണിക്കുന്നത്. ബാര്‍ബിയുടെ ദീര്‍ഘകാല ബോയ്-കളിപ്പാട്ടം കെന്നിന്റെ വേഷം റയാന് ഗോസ്ലിംഗ് ആണ് ചെയ്യുന്നത്. വില്‍ ഫെറല്‍, എമ്മ മക്കി, കോണര്‍ സ്വിന്‍ഡെല്‍സ്, നിക്കോള കോഗ്ലന്‍, എമറാള്‍ഡ് ഫെന്നല്‍, കേറ്റ് മക്കിന്നണ്‍, മൈക്കല്‍ സെറ, സിമു ലിയു, അമേരിക്ക ഫെറേറ, എന്‍കുറ്റി ഗത്വ, ഇസ റേ, കിംഗ്സ്ലി ബെന്‍-ആദ് എന്നിവരും ഉള്‍പ്പെടുന്നു. റിയ പെര്‍ല്‍മാന്‍, ഷാരോണ്‍ റൂണി, സ്കോട്ട് ഇവാന്‍സ്, അന ക്രൂസ് കെയ്ന്‍, റിതു ആര്യ, ജാമി ഡിമെട്രിയോ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
‘ബാര്‍ബി’യുടെ ഔദ്യോഗിക ടീസര്‍ ട്രെയിലര്‍
