പാർലമെൻറിലും ബഹളം. ലോക്‌സഭയിൽ സഭ തുടങ്ങിയ ഉടനെ അദാനി വിഷയത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും,രാഹുൽ മാപ്പുപറയണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.ചോദ്യോത്തരവേള മുന്നോട്ടു പോകട്ടെയെന്നും, അടിയന്തരപ്രമേയ നോട്ടീസ് പരിശോധിക്കാമെന്നും ഓം ബിർള പറയുകയുണ്ടായി.രാഹുൽ ഗാന്ധിയെ സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ മാപ്പു പറയാതെ രാഹുലിനെക്കൊണ്ട് സംസാരിക്കാൻ അനുവദിക്കില്ല എന്നുള്ള നിലപാടിലാണ് ഭരണപക്ഷം.