നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പ്രതിഛായ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 24 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മാര്‍ച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 30 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒടിടിയില്‍ എത്തുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ ചിത്രത്തില്‍ മുഖ്യമന്ത്രി വര്‍ഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇതുവരെ ആഗോള കളക്ഷനായി 8 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയത്. ജോണ്‍ വര്‍ഗീസ് എന്ന കഥാപാത്രമായി നിവിന്‍ പോളി ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്.ഹരിശ്രീ അശോകന്‍, ഷറഫുദ്ധീന്‍ തുടങ്ങിയവരുടെ അസാമാന്യ പ്രകടനവും കരുത്ത് പകരുന്നു.
