Screenshot 2024 02 27 20 21 14 990 com.android.chrome edit

 

 

സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വസ്ത്രധാരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്‍റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

പാലക്കാട് പനയമ്പാടത്ത് നാളെ സംയുക്ത സുരക്ഷ പരിശോധന. പൊലീസും മോട്ടോർ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് പരിശോധന. അപകടമുണ്ടാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവർമാരുടെ പേരിൽ കല്ലടിക്കോട് പൊലീസ് കേസ് എടുത്തു.അപകട ശേഷം നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നത്.

പാലക്കാട് കരിമ്പ അപകടത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണം. ദുബായ് കുന്നിനും യുപി സ്കൂളിനും ഇടയിൽ അപകടം തുടർക്കഥയാണ്. അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്ന് കത്തിൽ എംപി ആവശ്യപ്പെട്ടു.

പനയമ്പാടത്ത് സ്കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ സിമൻ്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസെടുത്തു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

 

പാലക്കാട് പനയമ്പാടത്തുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവർക്കെതിരെ നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു.

 

ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.

 

നടിയെ ആക്രമിച്ച കേസിൽ നടപടിക്രമങ്ങൾ തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നാണ് അതിജീവിതയുടെ ഹർജിയിൽ പറയുന്നത്. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്ത് പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നുമാണ് ആവശ്യം.

 

കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ആധുനിക നിലവാരത്തിൽ ഒരുക്കിയ എറണാകുളം മാർക്കറ്റിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകൾ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് നിലകളിലായാണ് മാർക്കറ്റ് കോംപ്ലക്സ് നിർമ്മിച്ചത്.

പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്.എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ നൽകിയ കത്ത് ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.

 

ഡിസംബർ 12, 13 തീയതികളിൽ ശബരിമലയിൽ പെയ്തത് ഈ വർഷം മണ്ഡലകാലം തുടങ്ങിയശേഷമുള്ള കനത്ത മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതൽ 24 മണിക്കൂറിൽ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റർ മഴ. ഇത്‌ ഇക്കാലയളവിലെ ഏറ്റവും കൂടിയ മഴയാണ്. നിലവിലെ സാഹചര്യത്തിൽ തീര്‍ത്ഥാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

 

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി കണക്കാക്കും. മറ്റു മൃഗങ്ങളിലേക്ക് മനുഷ്യരിലേക്കോ രോഗം പകരില്ല.

 

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും.ഡോക്ടര്‍ക്ക് തത്സമയം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നു.ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം ഗ്രൂപ്പിന്‍റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിൽ വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ ആണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്. കമ്പനിക്ക് കരാർ നീട്ടി നൽകുന്നത് അഴിമതിയാണ്. ധാരണാ പത്രം പാലിച്ചിട്ടില്ല. കെ എസ് ഇ ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോർഡ്‌ നൽകിയ കത്തിന്റെ പകർപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

 

പാർലമെൻ്റിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോൺ​ഗ്രസ് സർക്കാർ ഭരിക്കുന്ന ഹിമാചൽ പ്രദേശിനെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി രം​ഗത്തെത്തി. ഹിമാചലിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

 

കൂട്ടബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക എംപി-എംഎൽഎ കോടതി നിർദേശിച്ചു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഇരയുടെ ഭർത്താവ് സമർപ്പിച്ച ഹർജിയിൽ വാദം കേട്ടതിന് ശേഷമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. 10 ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനും നീതിയുക്തമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിർദേശിച്ചു.

ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂമർദത്തെ തുടർന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

.

പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

 

പുഷ്പ 2 റിലീസിന് തിയേറ്ററിലെത്തുമെന്ന് അല്ലു അര്‍ജുന്‍ പോലീസിനെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്ന കത്ത് വെെറൽ. സന്ധ്യാ തിയേറ്റര്‍ സന്ദര്‍ശിക്കാന്‍ അല്ലു അര്‍ജുന്‍ അനുവാദം ചോദിച്ചില്ല എന്നും അതുകൊണ്ടാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതും എന്നായിരുന്നു പോലീന്റെ വാദം.

 

നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി എം.എല്‍.എയും ബി.ആര്‍.എസ് നേതാവുമായ കെ.ടി രാമറാവു. കോണ്‍ഗ്രസ് സർക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നുരാമറാവുവിന്റെ പ്രതികരണം. ഭരണകര്‍ത്താക്കളുടെ അരക്ഷിതാവസ്ഥ അതിന്റെ പരകോടിയിലെത്തിയതിന്റെ ഉദാഹരണമാണ് പുതിയ സംഭവമെന്നും കെ.ടി രാമറാവു എക്‌സില്‍ പങ്കുവെച്ചകുറിപ്പില്‍ പറയുന്നു.

 

ഹോസ്വ ബൈഹൂഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെമെന്റ് നേതാവും 73-കാരനായ ബൈഹൂഹിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഈ വര്‍ഷം മാക്രോണിന്റെ നാലാമത്തെ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *