Screenshot 2024 02 27 20 21 14 990 com.android.chrome edit

പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡൽഹിയിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്തെത്തി,  ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പത്മജാ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമാണ് പത്മ ജ വേണുഗോപാൽ. തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്നും,  കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി മാറ്റിയതാണെന്നും പത്മജ പ്രതികരിച്ചു.

കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. സംസ്കൃത വിസിക്ക്‌ പ്രശ്നമായത് സെർച്ച് കമ്മിറ്റിയിൽ ഒരു പേരു മാത്രം വന്നതാണ്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷാ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.

പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഡൽഹി സർവകാലശാല മുൻ പ്രൊഫസർ ജി എൻ സായിബാബ ജയിൽ മോചിതനായി.മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതാണ് ഇദ്ദേഹത്തിനെ. 2022 ൽ കേസിലെ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്. ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് വീണ്ടും വാദം കേട്ടതിനുശേഷം ആണ് കോടതി വെറുതെ വിട്ടത്.

കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്ന് അഭിമന്യുവിന്‍റെ സഹോദരന്‍ ആവശ്യപ്പെട്ടു. വിചാരണ നടക്കാനിരിക്കേ രേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും രേഖകൾ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവും പ്രതികരിച്ചു.

കഴിഞ്ഞ മാസം 21ന്ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്‍ സിംഗ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കര്‍ഷകന്‍റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബിനെ കോടതി വിമര്‍ശിച്ചു. എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചതെന്ന് ചോദിച്ച കോടതി ഹരിയാന സര്‍ക്കാരിനോട് ഇതിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

ഇന്ന് എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാമെന്നും പകൽസമയങ്ങളിൽ സൂര്യാഘാത സാധ്യതയടക്കം കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

സ്ലോട്ട് കിട്ടിയവര്‍ക്കെല്ലാം ടെസ്റ്റ് നടത്താമെന്നും ഒരുദിവസം ഒരുകേന്ദ്രത്തില്‍ 50 പേര്‍ക്കുമാത്രം ഡ്രൈവിങ് ടെസ്റ്റെന്ന നിര്‍ദേശം പിന്‍വലിച്ചെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. സ്ലോട്ട് ലഭിച്ച എല്ലാവര്‍ക്കും ടെസ്റ്റിന് അനുമതി നല്‍കണമെന്ന് ടെസ്റ്റിനെത്തിയവരും ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരും ആവശ്യപ്പെട്ടു. ഇന്നുരാവിലെ മുതല്‍ ടെസ്റ്റ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

വനം വകുപ്പും സംസ്ഥാന സര്‍ക്കാരും 9 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മാത്രമാണ് വന്യജീവി ആക്രമത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.1972ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനുമെതിരെ ആക്രമണം നടത്തുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാനുള്ള വ്യവസ്ഥയില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കിയിട്ടുണ്ട്.വന്യജീവി ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെ രക്ഷിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്‍റെ പുനർനിർമ്മാണ ഉദ്ഘാടനം തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ആരോപിച്ച് നഗരസഭാ കൗൺസിൽ യോഗത്തിൽ വോളിബോൾ പ്രതിഷേധം നടത്തി യുഡിഎഫ് കൗൺസിലർമാർ. എൽഡിഎഫ് കൗൺസിലർമാർ ഇത് തടഞ്ഞു.സ്പോ‍ർട്സ് ഫൗണ്ടേഷൻ കേരളയ്ക്ക് കൈമാറി ജില്ലാ സ്റ്റേഡിയം ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കും എന്നായിരുന്നു എൽഡിഎഫിന്റെ വാഗ്ദാനം.

മോൺസൻ മാവുങ്കലിന്റെ തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വൈ ആർ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അനുമോൾ, ലിജു എന്നിവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപയും, റസ്റ്റത്തിന്‍റെ കീഴുദ്യോഗസ്ഥനായ സാബുവിന് പല സമയങ്ങളിലായി ഒരു ലക്ഷത്തോളം രൂപ നേരിൽ കൈമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.

എൻഡിഎ മുന്നണിയിലേക്ക് മുസ്ലീംലീഗിന് ചേരാൻ പറ്റിയ സമയം ഇതാണെന്ന് മലപ്പുറം എൻഡിഎ സ്ഥാനാർഥി ഡോക്ടർ എം അബ്ദുൽ സലാം. ബാബറി മസ്ജിദ് തകർത്ത സമയത്ത് സംഘർഷം ഉണ്ടാകാതിരിക്കാൻ പാണക്കാട് തങ്ങളെ എടുത്ത് നിലപാട് അനാർഹമാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വ്യാജ ലഹരി കേസിൽ ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി.

തോമസ് ഐസക്കിന് ഇഡി അയച്ച ആറാമത് സമൻസിന് സ്റ്റേ ഇല്ല. സമൻസ് സ്റ്റേ ചെയ്യണമെന്ന് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിനെതിരായ ഹർജി നിലനിൽക്കുന്നതിനിടെ പുതിയ സമൻസ് അയച്ചതിൽ ഇഡിയോട് വിശദീകരണം രേഖയായി എഴുതി നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

ഉത്തർപ്രദേശിലെ നോയിഡയിൽ ഗൌർ സിറ്റി അപ്പാർട്ട്മെന്റിൽ തീപിടുത്തം . ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടയാത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നി രക്ഷ സംഘം തീ അണച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്നും, പ്രത്യേക പദവി റദ്ദാക്കിയ ശേഷം മികച്ച മാറ്റങ്ങൾ ജമ്മു കശ്മീരിലുണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് പുതിയ ജമ്മു കശ്മീരാണെന്നും, വലിയ വികസന പ്രവർത്തനങ്ങൾ ജമ്മു കശ്മീരിൽ നടക്കുകയാണ്. ടൂറിസം രം​ഗത്തും ജമ്മു കശ്മീരിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ജമ്മു കശ്മീരിലേക്ക് ആര് പോകുമെന്ന് ചോദിച്ചവരുണ്ട്, ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർദ്ധനവുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്കൊപ്പം നടന്ന് മമത ബാനര്‍ജി. വനിതാ ദിനത്തോടനുബന്ധിച്ച് തൃണമൂല്‍ സംഘടിപ്പിച്ച റാലിയിലാണ് സ്ത്രീകള്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവരുടെ വിമർശനത്തിനു ശേഷമാണ് മമതാ ബാനർജി ഇന്ന് ഇവരോടൊപ്പം റാലിയിൽ പങ്കെടുത്തത്.

50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് 2028 – 29 വർഷങ്ങളിൽ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിരോധമേഖലയുടെ ആധുനികവത്കരണമാണ് കേന്ദ്രസർക്കാരിന്റെ പ്രധാനലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *