ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ജോണിക്കിക്കുട്ടി’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. മധു ബാലകൃഷ്ണന്, ജേക്സ് ബിജോയ്, അഖില്‍.ജെ.ചന്ത് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ജോജുവിനൊപ്പം ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്ശന്, ആശ ശരത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ആന്റണി’. രാജേഷ് വര്‍മ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നു. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ ആണ് ചിത്രം നിര്‍മിച്ചത്.
‘ആന്റണി’ എന്ന ചിത്രത്തിലെ പുതിയ ഗാനം
