കെഎസ്ആർടിസിയിൽ ഇന്ന് മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം . യാത്രക്കാർക്ക് ഗുണകരമായ രീതിയിലാണ് റിസർവേഷൻ പരിഷ്കരിച്ചത്. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് ഇനി സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ നൽകും. തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകും. ഇവയൊക്കെയാണ് പുതിയ നയങ്ങൾ.
കെഎസ്ആർടിസിയിൽ ഇന്ന് മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം
