നയന്‍താരയുടെ എഴുപത്തിയഞ്ചാം ചിത്രം ‘അന്നപൂരണി” ട്രെയിലര്‍ റിലീസ് ചെയ്തു. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്. അന്നപൂരണി ഡിസംബര്‍ 1ന് തിയറ്ററുകളിലെത്തും. ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്‌സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, എഡിറ്റര്‍: പ്രവീണ്‍ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ.