കർണാടകത്തിൽ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി. സീറ്റ് നിഷേധിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണിൽ വിളിച്ചു. ശിവമൊഗ്ഗ മണ്ഡലത്തിൽ സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിരുന്നു.പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കർണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും.