നടി ഷക്കീലയെ അതിഥിയാക്കിയതിന്റെ പേരില്‍ തന്റെ പുതിയ സിനിമ ‘നല്ല സമയ’ത്തിന്റെ ട്രെയ്ലര് ലോഞ്ച് പരിപാടിക്ക് കോഴിക്കോട്ടെ ഹൈലൈറ്റ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് സംവിധായകന് ഒമര്‍ ലുലു. ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന വാഗ്ദാനം നിരസിച്ചു. നിശ്ചിത സമയത്ത് ട്രെയ്ലര് ഓണ്‍ലൈന്‍ ആയി ജനങ്ങള്‍ക്കു മുന്നില്‍ എത്തുമെന്നും ഒമര്‍ പറഞ്ഞു. ഷക്കീലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ വിശദീകരണ വീഡിയോയിലാണ് ഒമര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഷക്കീലയുടെ ‘നല്ല സമയം ‘
