ജമാ അത്തെ ഇസ്ലാമിയോട് കോൺഗ്രസ് നിലപാട് എന്താണെന്ന് പ്രിയങ്ക ഗാന്ധി മറുപടി പറയില്ല എന്ന് മനസ്സിലാക്കിയാണ് താൻ മറുപടി പറയാമെന്ന് പറഞ്ഞതെന്നും രാഷ്ട്രീയമായി ഇതിനെ നേരിടാൻ അവർക്ക് കഴിയില്ലെന്നും യുഡിഎഫ് ആയുധമില്ലാതെ അടരാടുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചോട്ടെ നിയമപരമായി അതിനെ നേരിടുമെന്നും പെഹൽ ഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയാണ് അത് ഇപ്പോഴും ആവർത്തിക്കുന്നുവെന്നും എംവിഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് എംവി ഗോവിന്ദൻ
