ഡൽഹിയിൽ നടത്തുന്ന സമരത്തിന് സഹകരിക്കില്ലെന്ന നിലപാടിന് യുഡിഎഫിൽ പൂർണ്ണ പിന്തുണയില്ലെന്ന് എം വി ഗോവിന്ദൻ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അനീതിക്കെതിരെയാണ് സമരം. കേരളത്തിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനു വേണ്ടിയാണ് ഈ സമരം നടത്തുന്നത്.രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണ് സമരത്തിൽ പങ്കെടുക്കാത്തത് എന്നാണ് പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം ഇപ്പോൾ നീതികേട് കാണിക്കുന്നത് ജനങ്ങളോട് ആണ്. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭകൾ എടുത്ത നിലപാടുകളെ അടച്ചാക്ഷേപിക്കാൻ തനിക്ക് താൽപര്യമില്ല.ചിത്രയും ശോഭനയും എല്ലാം നാടിന്‍റെ സ്വത്ത് ആണ്. അതുപോലെ തന്നെ ഏതെങ്കിലും പദപ്രയോഗത്തിന്റെ പേരിൽ എംടിയെ വിമർശിക്കുവാനും താല്പര്യമില്ല.എക്സാലോജിക്കിന്റെ പേരിൽ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിൽ ആക്കാൻ ആണ് ശ്രമിക്കുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.