നവകേരള സദസുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിൽ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. മുന്‍ ഡിസിസി പ്രസിഡണ്ട് എവി ഗോപിനാഥ് എന്നിവർ. താനിപ്പോഴും കോൺഗ്രസുകാരനാണെന്നും, സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാനാകില്ല. സി പി എം ജില്ലാ സെക്രട്ടറി അങ്ങനെ ആരെയും വണ്ടിയിൽ കയറ്റില്ലല്ലോയെന്നും എവി ഗോപിനാഥ് പ്രതികരിച്ചു. അതോടൊപ്പം രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും എന്‍കെ സുബൈദ വ്യക്തമാക്കി.