ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്ന് നടൻ മുകേഷ്. ആരോപണങ്ങൾ ഉയരുമ്പോൾ രാജിവച്ചാൽ രാഷ്ട്രീയത്തിൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്നും മുകേഷ് ചോദിച്ചു. രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം സിനിമയിൽ പവർ ഗ്രൂപ്പ് നിലനിൽക്കില്ലെന്നും ആരെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. തൻ്റെ കുടുംബത്തിൽ തന്നെ നിരവധി പേർ കലാരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. നല്ല തൊഴിൽ അന്തരീക്ഷം സ്ത്രീകൾക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു.
രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്ന് മുകേഷ്
