പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൈക്കൂലി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കണക്കിലെടുത്താണ് റേറ്റിംഗ് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവായി കുറച്ചത്. പുതിയ സാഹചര്യത്തില്‍ അദാനി കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിന് വെല്ലുവിളിയുണ്ടെന്ന് മൂഡീസ് പറയുന്നു. അമേരിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയിലെ ധന, വിദേശ മന്ത്രാലയങ്ങളും അദാനി ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങുകയാണ്. മറ്റൊരു പ്രമുഖ ഏജന്‍സിയായ ഫിച്ച് അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗ് കുറയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. കൊളംബോയിലെ പുതിയ കണ്ടെയ്നര്‍ ടെര്‍മിനലില്‍ അദാനി പോര്‍ട്ട്സിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അദാനി ഗ്രൂപ്പുമായി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഒപ്പുവച്ച കരാറുകള്‍ വൈദ്യുതി കരാറുകള്‍ പുനപരിശോധിക്കാന്‍ ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു. കരാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും സോളാര്‍ എനര്‍ജി കോര്‍പ്പറേഷനോടും ആവശ്യപ്പെടും.