പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘ഭ.ഭ.ബ’. പേരിലെ കൗതുകത്തിന് പുറമെ സിനിമയുടെ താരനിരയാണ് പ്രേക്ഷകരുടെ കണ്ണില്‍ ഉടക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. ഒരിടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നതാണ് അത്. മോഹന്‍ലാല്‍- ദിലീപ് കോമ്പോ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും പല നടന്മാരും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. അതേസമയം, ഭ.ഭ.ബയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 12 കോടിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പതിനെട്ട് ദിവസത്തെ ഷൂട്ടാകും മോഹന്‍ലാലിന് ഉണ്ടാകുക എന്നും പറയപ്പെടുന്നുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് ജൂലൈ 4ന് വരുമെന്ന് അടുത്തിടെ ദിലീപ് അറിയിച്ചിരുന്നു. ഭയം ഭക്തി ബഹുമാനം എന്നാണ് സിനിമയുടെ പൂര്‍ണ പേര്. താര ദമ്പതിമാരായ നൂറിന് ഷെരീഫും ഫാഹിം സഫറും തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ഭ.ഭ.ബ നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്.