പി.ബാലചന്ദ്രന്‍ എംഎല്‍എയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്നും നിലപാടിനെ പാര്‍ട്ടി മുന്‍പേ തള്ളിയതാണെന്നും മന്ത്രി കെ.രാജന്‍. എം എൽ എ യുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് കയ്യോടെ പോസ്റ്റ് പിൻവലിപ്പിച്ചെങ്കിലും അതിനകം സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കപ്പെടുകയായിരുന്നു. അടുത്ത ബുധനാഴ്ച അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ എം.എൽ.എ നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി താക്കീത് ചെയ്തേക്കാനാണ് സാധ്യത.