WhatsApp Image 2026 07 02 at 1.32.53 PM

പിഎം ശ്രീ വിഷയത്തിൽ മന്ത്രിസഭാ ഉപസമിതി എല്ലാ വശവും പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കേന്ദ്രത്തിന് തീരുമാനമെടുക്കാനുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

‎കടുംപിടുത്തം തുടർന്ന് യു എസ് കമ്പനി കോറോ ഹെൽത്ത്.ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദ്ദേശം. പത്താം തീയതി വരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്.

‎കോറോ ഹെൽത്ത് കമ്പനിയിലെ പിരിച്ചുവിടലിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ. ഇന്ന് കൊച്ചിയിൽ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചനുസരിച്ച് കോഴിക്കോട് നിന്നുള്ള പ്രതിനിധികൾ കൊച്ചിയിൽ എത്തും. ഈ മാസം 10 ന് വിഷയത്തിൽ സർക്കാർ തല ചർച്ചയും നടക്കും.

‎പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുതൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. മിനിമം ചാർജ് മൂന്ന് രൂപയാക്കി ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.

‎വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ് വർധനവ് നടത്തിയതിൽ പ്രതികരിച്ച് മന്ത്രി ടി സിദ്ദിഖ്. വിഷയം പരിശോധിക്കുമെന്ന് അറിയിച്ച മന്ത്രി, ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി.

‎സംസ്ഥാന പൊലീസ് സേനയിൽ പരിഷ്ക്കാരങ്ങളുമായി ആഭ്യന്തര വകുപ്പ്. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂർണ്ണമായും സർവീസ് സെന്ററുകളായി മാറ്റാനാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

‎സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് പകൽ സമയത്ത് ഒരു പൈസയാണ് വില. എന്നാൽ രാത്രിസമയം 10 രൂപ കൊടുത്താൽ പോലും ഒരു യൂണിറ്റ് വൈദ്യുതി കിട്ടില്ല. അതിനാൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‎തൃശൂർ അമല ആശുപത്രിയിൽ നഴ്സുമാർക്ക് ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്‍മെന്റ്. 4000 മുതൽ 6000 വരെയാണ് വർധന. സമരം ചെയ്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി. തീരുമാനത്തിന് പിന്നാലെ നഴ്സുമാർ സമരം അവസാനിപ്പിച്ചു.

‎പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു. ഒന്നും, രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ പ്ലസ് വൺ ക്ലാസുകളിലേക്ക് കടന്നത്. 81 ശതമാനം വിദ്യാർത്ഥികളും പ്രവേശനം നേടിയെന്ന് അധികൃതർ അറിയിച്ചു.

‎കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ്. വൈദ്യുതി മേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രണ്ട് ഉത്തരവാദിത്തങ്ങൾ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

‎തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ എം എൽ എ. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‎സർക്കാർ ജോലിയിൽ പ്രവേശിച്ച് നാല് വർഷം പിന്നിട്ടപ്പോൾ സർവീസ് രേഖകളിൽ ഉദ്യോഗസ്ഥന് കുറഞ്ഞത് പത്ത് വയസ്സ്. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജനനത്തീയതിയിലാണ് വൻ തിരിമറി നടന്നത്. സർവീസ് നീട്ടുന്നതിനായി കൃത്രിമ രേഖകൾ ചമച്ചതാണോ എന്നറിയാൻ അന്വേഷണം ആരംഭിച്ചു.

‎സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സി പി എം മുൻ നേതാവും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ സുധാകരൻ, തെറ്റ് പറ്റിയാൽ പാർട്ടിയായാലും വ്യക്തികളായാലും തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലാകുമെന്നും എം വി ഗോവിന്ദനെ ഓർമ്മിപ്പിച്ചു.

‎200 പേർക്ക് താൻ കാഫിർ സ്ക്രീൻ ഷോട്ട് അയച്ചു എന്നാണ് പറയുന്നത്, തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ കോൺഗ്രസുകാർ ഉൾപ്പെടെ ഉണ്ട്, ആർക്കെങ്കിലും താൻ അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തരാൻ കഴിയുമോയെന്ന് ജിതിൻ ഭാസ്കർ, 10 പേർക്കെങ്കിലും അയച്ചു എന്ന് തെളിയിക്കാൻ കഴിയുമോ അതിന് കഴിഞ്ഞാൽ താനാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഭാസ്കർ പറയുന്നു.

‎വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സി പി എം സ്വീകരണം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എം എൽ എ. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സി പി എം പരസ്യമായി സ്വീകരണം ഒരുക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‎തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ അസാധാരണ നടപടിയുമായി ബിജെപി ഭരണസമിതി. കൗണ്‍സിലറുടെ ഫോണ്‍ എടുക്കാത്തതിന് കോര്‍പ്പറേഷനിലെ പ്രധാന ഓഫീസില്‍ നിന്ന് ക്ലര്‍ക്ക് സന്ധ്യാ റാണിയെ കടകംപള്ളി സോണലിലേക്ക് സ്ഥലംമാറ്റി.

‎പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിലെ ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ ഇടപെടലോടെ അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു.

‎ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ 22 കാരനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശിയായ മനുവിൻ്റെ കൊലപാതകത്തിലാണ് അച്‌ഛനും മക്കളും അടക്കം 4 പേർ അറസ്‌റ്റിലായത്.

‎മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ തീവ്രമഴ തുടരുന്നു. മുംബൈ പൂണൈ ഹൈവേയിൽ ഉരുൾപൊട്ടി. പാൽഘർ ജില്ലയിലെ വസായി ,വീരാർ തുടങ്ങിയ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.

‎കാണാതായ 9കാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബാരൂയിപൂരിലാണ് 26കാരനെ നാട്ടുകാർ കൊലപ്പെടുത്തിയത്.

‎ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായ് രാജിവെച്ചതിന് പകരം ബജ്രംഗ്ലാൽ ബാഗ്ഡയുടെ പേര് നിർദ്ദേശിച്ച് വിശ്വഹിന്ദു പരിഷത്ത്. വിഎച്ച്പിയുടെ ദേശീയ അന്തർ ദേശീയ ജനറൽ സെക്രട്ടറിയാണ് ബാഗ്ഡ.

‎അയോധ്യ രാമക്ഷേത്ര സംഭാവനക്കൊളളയിൽ ചമ്പത് റായിക്കെതിരെ നിർണായക നീക്കവുമായി എസ്ഐടി. ചമ്പത് റായിയുടെ സ്വത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി. സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ എസ്ഐടി നിർദ്ദേശം നൽകി.

‎ആറു ദിവസത്തെ ത്രിരാഷ്ട്ര പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നി രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുക.

‎പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുവദിക്കാതെ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. പൊലീസ് തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത ചൂണ്ടിക്കാട്ടി.

‎മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് ബിജെപി സർക്കാർ. 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരമാണ് മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിൻ്റെ നടപടി.

‎ഇറാൻ കനത്ത സുരക്ഷയിൽ. ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. വ്യോമാതിർത്തി ഇന്ന് പൂർണമായും അടച്ചിടും.

‎ഇസ്രായേലിന് ഇന്ത്യയിൽനിന്ന് വലിയ പിന്തുണയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൻ്റെ ഏറ്റവും ശക്തരായ സഖ്യകക്ഷി യുഎസ് മാത്രമാണെന്ന അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു.

‎ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന്‍ ബലോഗന്റെ സസ്‌പെന്‍ഷന്‍ ഫിഫ നീക്കിയത് വിവാദത്തിലേക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്‌പെന്‍ഷന്‍ നീക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *