7 8

ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതല്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12. ശരീരത്തിന് ഇവ സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിന്‍ ബി 12 ലഭ്യമാകൂ. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വിറ്റാമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. വിറ്റാമിന്‍ ബി12 കുറയുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുകയും ഓക്‌സിജന്‍ ഗതാഗതം പരിമിതമാവുകയും ഇത് അമിതമായ ക്ഷീണത്തിന് കാരണമാവുകയും ചെയ്യുന്നു. ബി 12 ന്റെ കുറവ് മൂലമുണ്ടാകുന്ന നാഡികളുടെ കേടുപാടുകള്‍ കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടാന്‍ കാരണമാകും. കാര്യങ്ങള്‍ മറക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുക, ചിന്തകളില്‍ ആശയക്കുഴപ്പം അനുഭവപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതിന്റെ അഭാവവത്തിലുണ്ടാകാം. വിളര്‍ച്ച പലപ്പോഴും ചര്‍മത്തെ വിളറിയതോ ചെറുതായി മഞ്ഞനിറമുള്ളതോ ആയി കാണപ്പെടും. നാവിന്റെ വീക്കം, വേദനാജനകമായ വായ് വ്രണങ്ങള്‍ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ വിറ്റാമിന്‍ ബി12 ന്റെ കുറവ് ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ച മങ്ങാന്‍ ഉണ്ടാക്കുകയും ചെയ്യും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ശ്വാസതടസം, ഹൃദയമിടിപ്പ് പോലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യും. ബി12ന്റെ അഭാവം പരിഹരിക്കാതെ തുടരുന്നത് തലച്ചോറിലെ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയും അരുണരക്ത കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *