മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…’ അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകള്‍. കഥയുടെ ചെറുവിരല്‍ത്തുമ്പില്‍ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മള്‍ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആര്‍ദ്രമായ ഒരു ഓര്‍മക്കാലത്തിന്റെ ചെമ്മണ്‍പാതകള്‍. ‘അത്രേടം’. ഡോ. ലീനാപാര്‍വതി. എച്ച് ആന്‍ഡ് സി ബുക്‌സ്. വില 133 രൂപ.
അത്രേടം
