മലയാള സിനിമയിലെ തിരക്കേറിയ യുവ സംഗീത സംവിധായകരില്‍ ഒരാളാണ് വിഷ്ണു വിജയ്. ‘ഗപ്പി’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി മാറിയ അദ്ദേഹം പിന്നീടും സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് സംഗീതമൊരുക്കി. ഇപ്പോള്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു എക്‌സ്5 ആണ് വിഷ്ണു ഗാരിജിലേക്കെത്തിച്ചത്. കാറിനുള്ളിലെ ഏറ്റവും വലിയ ആകര്‍ഷണം ബിഎംഡബ്ല്യുവിന്റെ കര്‍വ്ഡ് ഡിസ്പ്ലേയാണ്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് ബിഎംഡബ്ല്യു എക്‌സ് 5 നിരത്തുകളില്‍ എത്തുന്നത്. 3.0 ലീറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍ നല്‍കിയിരിക്കുന്നത്. ഇത് 281 ബിഎച്ച്പി പവറും 650 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലിലും 3.0 ലീറ്റര്‍ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 375 ബിഎച്ച്പി പവറും 520 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
ബിഎംഡബ്ല്യു എക്‌സ്5 സ്വന്തമാക്കി വിഷ്ണു വിജയ്
