വാട്‌സ്ആപ്പില്‍ ‘മെസ്സേജ് യുവര്‍സെല്‍ഫ്’ ഫീച്ചര്‍ എത്തി. നിങ്ങള്‍ക്ക് നിങ്ങളുടെ നമ്പറിലേക്ക് തന്നെ സന്ദേശമയക്കാനുള്ള ഓപ്ഷനാണ് ഇതിലൂടെ ലഭിക്കുന്നത്. ചാറ്റിങ്ങിനും കോളിങ്ങിനും പുറമേ, മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഷോപ്പിങ് ലിസ്റ്റ് അടക്കം മറന്നുപോയേക്കാവുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍, കണക്കുകള്‍ സൂക്ഷിക്കാന്‍, പ്രധാനപ്പെട്ട ചിത്രങ്ങളും വിഡിയോകളും സേവ് ചെയ്ത് വെക്കാന്‍. വാട്‌സ്ആപ്പ് തുറന്ന്, ഏറ്റവും താഴെ വലതുവശത്തായി കാണുന്ന ‘ന്യൂ ചാറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്താല്‍, കോണ്‍ടാക്ട് ലിസ്റ്റ് പ്രത്യക്ഷപ്പെടും. ലിസ്റ്റിന്റെ ഏറ്റവും മുകളിലായി ‘Me (you)’ എന്ന പേരില്‍ ഒരു ചാറ്റ് കാണാന്‍ സാധിക്കും. അതിന് താഴെ മെസ്സേജ് യുവര്‍സെല്‍ഫ് (‘Message Yourself’) എന്നും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സന്ദേശമയച്ച് തുടങ്ങാം.