എംപിമാരുടെ ഭക്ഷണത്തിന് പുതിയ മെനു അവതരിപ്പിച്ച് പാർലമന്റ്. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവർ ഉപ്പുമാവ്, മൂങ് ദാൽ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങൾ, ഗ്രിൽഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങൾക്കും സന്ദർശകർക്കുമടക്കം ലഭിക്കുക. ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്.
എംപിമാരുടെ ഭക്ഷണത്തിന് പുതിയ മെനു അവതരിപ്പിച്ച് പാർലമന്റ്
