ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആധുനികവത്കരണം അത്യാവശ്യമായി നടപ്പാക്കണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്നലത്തെ ആയുധങ്ങൾ ഉപയോഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ല. നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ യുദ്ധത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയല്ല വേണ്ടതെന്നും പ്രതിരോധ രംഗത്ത് ആധുനിക വത്കരണം നടപ്പാക്കണമെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആധുനികവത്കരണം അത്യാവശ്യമായി നടപ്പാക്കണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ
