മാസപ്പടിക്കേസിൽ പ്രതികളെ ഇന്ന് ചോദ്യം ചെയ്ത് തുടങ്ങാൻ ഇഡി. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തായെ ഇന്ന് ചോദ്യം ചെയ്യും. സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണ ടിയുടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്.
മാസപ്പടിക്കേസിൽ പ്രതികളെ ഇന്ന് ചോദ്യം ചെയ്ത് തുടങ്ങാൻ ഇഡി
