പെൻഷന്റെ സംസ്ഥാന സർക്കാർ വിഹിതം ലഭിച്ച പലരും കേന്ദ്ര സർക്കാരിന്റെ വിഹിതത്തിനായി വിഷു കഴിഞ്ഞിട്ടും കാത്തിരിക്കുകയാണ്. ചിലർക്ക് രണ്ട് മാസത്തെ പെൻഷന്റെ സംസ്ഥാന വിഹിതം ലഭിച്ചെങ്കിലും ഒരു മാസത്തെ കേന്ദ്ര വിഹിതമേ കിട്ടിയിട്ടുള്ളൂ. ചിലർക്കാകട്ടെ സംസ്ഥാന വിഹിതം കിട്ടിയെങ്കിലും ഇതുവരെ കേന്ദ്രവിഹിതം ഒട്ടും കിട്ടിയിട്ടില്ല. രണ്ടും കിട്ടാത്തവരുമുണ്ട്.
വാർധക്യ, വിധവ, ഭിന്ന ശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് ഈ മാസം മുതലാണു കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു.