കൃത്യമായ അളവുകളുടെ തച്ചുശാസ്ത്രം രൂപപ്പെടുത്തിയ വീടുകള്‍ക്കുള്ളില്‍, പകയും സ്വാര്‍ത്ഥതയും വെറുപ്പും നിസ്സഹായതയും കാമവുമെല്ലാമെല്ലാം അളവു തെറ്റി മാരകമായി പരന്നൊഴുകുമ്പോഴും കിറുകൃത്യമാണെല്ലാമെന്ന് അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യജീവിതങ്ങളുടെ ചൂടും ചൂരും അനുഭവിപ്പിക്കുന്ന മനുഷ്യാലയചന്ദ്രിക എന്ന കഥയുള്‍പ്പെടെ, ആശ്രിതര്‍, വള്ളുവനാട്, ദ്രുതവാട്ടം, പൊന്നുരുക്കുന്നിടത്ത്, ഒതുക്കിലെ വല്യമ്മ, നെഞ്ച് എന്നിങ്ങനെ ഏഴു കഥകള്‍. രേഖ കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ‘മനുഷ്യാലയ ചന്ദ്രിക’. മാതൃഭൂമി. വില 119 രൂപ.
മനുഷ്യാലയ ചന്ദ്രിക
