ശശി തരൂര്‍ കേരള പുത്രനാണെന്ന്
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
തിരുവനന്തപുരത്ത് ഇദ്ദേഹം തെരഞ്ഞെടുപ്പിന് വന്നപ്പോൾ തരൂരിനെ ഡല്‍ഹി നായര്‍ എന്ന് ഞാൻ വിളിച്ചിരുന്നു. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞു. ആ തെറ്റ് തിരുത്താൻ വേണ്ടിയാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചതെന്ന് സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. അദ്ദേഹത്തോളം യോഗ്യതയുള്ള മറ്റൊരാളെ ഞാന്‍ കാണുന്നില്ല ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍.’ എന്നു കൂടി ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.
എന്നാല്‍ ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നാണ് ശശി തരൂർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. ഇപ്പോഴും രാഷ്ട്രീയത്തില്‍ ഇത് താൻ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്നം അത് 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ താന്‍ അത് അനുഭവിക്കുന്നുണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞത്. മുമ്പും പെരുന്നയില്‍ വന്നിട്ടുണ്ടെങ്കിലും മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമാണെന്നും തരൂര്‍ പറഞ്ഞു. മറ്റൊന്നും പരാമര്‍ശിക്കാതെയാണ് തരൂര്‍ ഇക്കാര്യം പങ്കുവെച്ചത്.