Screenshot 2026 04 01 18 25 54 479 com.android.chrome edit

മാണിക്കം ടാഗോർ എം പി തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ പരസ്യമാക്കിയത്. സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *