അമേരിക്കൻ പ്രസിഡൻ്റിന്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചു.സമാധാന ശ്രമങ്ങളുടെ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കരാറില്ലാതെയുള്ള വെടിനിർത്തലിന് ഒരുക്കമല്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞു. ഗൾഫ് മേഖലയിൽ ഗൂഗിൾ ഉൾപ്പടെ ടെക് ഭീമന്മാർക്ക് നേരെയാണ് ഇറാന്റെ പുതിയ ഭീഷണി. യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ ബംഗ്ലദേശ് പൗരൻ മരിച്ചു.നാളെ ഇന്ത്യൻ സമയം രാവിലെ 6.30ന് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാൻ തന്നെയാണ് വിഷയം. വിജയം പ്രഖ്യാപിച്ച് നടപടികൾ നിർത്തുമോ അതോ കരയാക്രമണ പ്രഖ്യാപനമോ എന്നതാണ് ആകാംക്ഷ. ഇറാൻ ഭരണകൂടം അയഞ്ഞതായും ധാരണകൾക്ക് സാധ്യതയെന്നും അമേരിക്ക പറഞ്ഞിട്ടുണ്ട്.
അമേരിക്കൻ പ്രസിഡൻ്റിന്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ
