ന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ലൈവ്’എന്നാണ് ചിത്രത്തിന്റെ പേര്. മംമ്തയുടെ പിറന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി കെ പ്രകാശ് ആണ്. സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവ്യ നായര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’യുടെ വിജയത്തിന് ശേഷം വി കെ പ്രകാശും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ലൈവ്. സാമൂഹ്യ പ്രസക്തിയുള്ള ത്രില്ലര്‍ ആയാണ് സിനിമ ഒരുങ്ങുന്നത്. ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പണ്‍ ബംഗേജയും നിതിന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമകാലികവും, സാമൂഹിക പ്രസക്തിയുമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ത്രില്ലര്‍ സിനിമയാണ് ലൈവ്. നവംബര്‍ 18ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
മംമ്ത മോഹന്‍ദാസിന്റെ പുതിയ ചിത്രം ‘ലൈവ്’
