മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി കസ്റ്റഡിയിൽ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയാണ് അരുണിനെ മാർച്ച് 13 വരെ കസ്റ്റഡിയിൽ വിട്ടത്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ ദിവസവും കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് കള്ളപ്പണം ഇടപാട് നടന്നെന്ന കണ്ടെത്തലിൽ അറസ്റ്റുണ്ടായത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുളളതെന്നും ഇഡി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തീഹാർ ജെയിലിൽ കഴിയുന്ന സിസോദിയയെ അവിടെയെത്തി ഇഡി ചോദ്യം ചെയ്തത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി കസ്റ്റഡിയിൽ വിട്ടു
