ഇരുപത്തിയഞ്ചുകവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്. അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്കു കൊണ്ടുപോകുന്നു. ”കാലും നടുവും നിവര്‍ത്തി ബോധം കിടന്നുറങ്ങട്ടെ.” ”ധ്യാനിക്കാന്‍ വിളക്കുമാടങ്ങള്‍ കാട്ടിത്തന്നവരോട് എന്റെ ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല.” എന്ന് എല്‍സ നീലിമ മാത്യു പാടുമ്പോള്‍ ദയാബായിയുടെ കവിതകള്‍ പോലെ മലയാളത്തിലെ ഒരു കൊച്ചു കോകിലമായി നമുക്കവരുടെ പാട്ടുകേട്ടു കൊണ്ടേയിരിക്കാം. ‘മലമുകളിലെ മരം ഒറ്റയ്ക്കാണ്’. എല്‍സ നീലിമ മാത്യു. കൈരളി ബുക്‌സ്. വില 120 രൂപ.