മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്’ രണ്ട് ഭാഗങ്ങില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു സിനിമയില്‍ അവസാനിക്കുന്ന ചിത്രമല്ല വാലിബനെന്നും അതിന്റെ കഥ രണ്ടു ഭാഗങ്ങളായാകും പ്രേക്ഷകരിലേക്കെത്തുന്നതെന്നുമാണ് സൂചനകള്‍. വാലിബന്റെ കഥ പ്രേക്ഷകരിലേക്ക് പൂര്‍ണമായി എത്താന്‍ രണ്ടു ഭാഗങ്ങള്‍ വേണ്ടിവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. നേരത്തെ ‘റംബാന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മോഹന്‍ലാല്‍ വീണ്ടും ലിജോയുമായി കൈ കോര്‍ക്കുന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോര്‍ക്കുക. ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്. നായകന്, ആമേന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ എത്തുക.
‘മലൈക്കോട്ടൈ വാലിബന്’ രണ്ട് ഭാഗങ്ങളില്‍?
