ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ 1857 -ലെ വിപ്ലവം കഴിഞ്ഞാല്‍ ഏറ്റവും അധികം വ്യക്തികള്‍ ബന്ധസ്ഥരാക്കപ്പെട്ടത് 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയല്‍ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാ കേന്ദ്രങ്ങളായിമാത്രമല്ല ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ചിരുന്നു. അത്തരത്തില്‍ 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട മദ്രാസ് പ്രവിശ്യയിലെയും ആന്‍ഡമാനിലെയും ജയിലുകളില്‍ ബന്ധനസ്ഥരാക്കിയ പതിനായിരത്തിലേറെ വരുന്ന രാഷ്ട്രീയ തടവുകാരുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. കൊളോണിയല്‍ രേഖകളില്‍ പരാമര്‍ശിക്കുന്നതില്‍നിന്നും നേര്‍വിപരീതമായി മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട തടവുകാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും അവര്‍ നടത്തിയ പ്രതിരോധങ്ങളെ സംബന്ധിച്ചും സൂക്ഷ്മമായി അന്വേഷിക്കുന്ന പുസ്തകം. ‘മലബാര്‍ കലാപ കാലത്തെ ജയിലുകള്‍’. ഷുമൈസ് യു. ഡിസി ബുക്‌സ്. വില 435 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan