നിലമ്പൂരിലെ തിരിച്ചടി പാർട്ടി പരിശോധിക്കുമെന്നും ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും ഇടത് സ്ഥാനാർത്ഥി എന്തുകൊണ്ടുതോറ്റു എന്നത് സംസ്ഥാന ജില്ലാ ഘടകങ്ങൾ പരിശോധിച്ച് വിലയിരുത്തുമെന്നും സിപിഎം ജന സെക്രട്ടറി എം എ ബേബി. നിലമ്പൂർ ഇടത് മണ്ഡലം അല്ല, ഇടത് സർക്കാരിൻ്റെ വിലയിരുത്തൽ ആവില്ല ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സ്വരാജിന്റേത് വ്യക്തിപരമായ തോൽവിയല്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷുടെ ആർഎസ്എസ് പരാമർശം തിരിച്ചടിയായിട്ടില്ല കേരളത്തിൽ മൂന്നാം ഭരണത്തിലേക്കുള്ള യാത്രയിൽ ഉപതെരെഞ്ഞെടുപ്പ്ഫലം തടസമാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan