സുനില്‍ സുബ്രഹ്മണ്യന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് നജിം അര്‍ഷാദ് ആലപിച്ച ‘വേനല്‍ മായവേ വാനിലായ് പൂമുകില്‍’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ, ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്മണ്യന് തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനില്‍ സുബ്രഹ്മണ്യന് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ഉടന്‍ തീയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കര്‍, നിഷ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമന്, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവന്, ശ്രീമൂലനഗരം പൊന്നന് എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഒടിയങ്കം’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ
