തമിഴിലെ പ്രമുഖ ഛായാഗ്രഹകനും താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘സീസോ’. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഗുണ സുബ്രഹ്മണ്യത്തിന്റെ വരികള്‍ക്ക് എസ്. ചരന് കുമാര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ‘നാനേ സിവന്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവാകര്‍ ആണ്. തീര്‍ത്തും ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം വിഡിയല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കെ.സെന്തില്‍ വേലന്‍ നിര്‍മ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാര്‍ ആണ് ചിത്രത്തിലെ നായിക. തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ജനുവരി 3ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാര്‍ എന്നിവരെ കൂടാതെ സംവിധായകന് നിഴൈല്ഗള്‍ രവി, ജീവ രവി, ആദേശ് ബാല, സെന്തില്‍ വേലന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
നട്ടി നടരാജ് ചിത്രം ‘സീസോ’യിലെ ലിറിക്കല്‍ വീഡിയോ
