അബൂദബി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത പ്രമുഖ മലയാളി കമ്പനിയായ ലുലു റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. അബൂദബിയില്‍ നടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ലുലുവിന്റെ വമ്പന്‍ പ്രഖ്യാപനം. 7,208 മില്യണ്‍ (720 കോടി രൂപ) ഡിവിഡന്റായി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി പറഞ്ഞു. 75 ശതമാനം ലാഭവിഹിതമെന്ന മുന്‍ധാരണയേക്കാള്‍ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. 2024 സാമ്പത്തിക വര്‍ഷത്തില്‍ ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 7.62 ബില്യണ്‍ ഡോളര്‍ വരുമാനത്തോടെ 12.6 ശതമാനം അധിക വളര്‍ച്ച. അറ്റാദായം 216.2 മില്യണ്‍ ഡോളറിലെത്തി. ജി.സി.സിയില്‍ യു.എ.ഇ, സൗദി അറേബ്യ മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച വളര്‍ച്ചയാണ് നേടിയത്.
ലുലു റീട്ടെയില്‍ ഓഹരി ഉടമകള്‍ക്ക് 85 ശതമാനം ലാഭവിഹിതം
