ആറ്റം മുതല്‍ ഗ്രഹം വരെ, കൊടുമുടി മുതല്‍ സമുദ്രഗര്‍ത്തം വരെ, ശ്രീബുദ്ധന്‍ മുതല്‍ ശ്രീനാരായണഗുരു വരെ, യൂറി ഗഗാറിന്‍ മുതല്‍ ബചേന്ദ്രി പാല്‍ വരെ, വിക്രം സാരാഭായ് മുതല്‍ സാലിം അലി വരെ, ഉമ്മന്‍ ചാണ്ടി മുതല്‍ നരേന്ദ്ര മോദി വരെ, പി.ടി. ഉഷ മുതല്‍ ലതാ മങ്കേഷ്‌കര്‍ വരെ… വ്യത്യസ്തവിഷയങ്ങളെ, വ്യത്യസ്തമേഖലകളെ സ്പര്‍ശിക്കുന്ന വിജ്ഞാനനുറുങ്ങുകളുടെ ഭണ്ഡാരമാണ് ഈ പുസ്തകം. ഇതില്‍ സയന്‍സും സ്‌പോര്‍ട്‌സും പോയട്രിയും പൊളിറ്റിക്‌സും ഫിലോസഫിയും ഫിലിമും ഒക്കെ അറിവിന്റെ കൗതുകകരമായ പാറ്റേണുകള്‍ തീര്‍ക്കുന്നു. എല്‍.പി., യു.പി. ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഭാവിയിലെ മത്സരപരീക്ഷകളിലേക്കുള്ള ആദ്യചുവടുകൂടിയാകും ഈ പ്രശ്‌നോത്തരി. ‘എല്‍.പി. – യു.പി. ക്വിസ്’. റെജി ടി. തോമസ്. എച്ച് &സി ബുക്‌സ്. വില 150 രൂപ.