മുതിര്‍ന്നവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി മരുന്നുകള്‍ കഴിക്കുന്നത് അവരില്‍ മറവിരോഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രക്തസമ്മര്‍ദമുണ്ടായിട്ടും ചികിത്സിക്കാത്ത പ്രായമായവര്‍ക്ക് ആരോഗ്യവാന്മാരായ മുതിര്‍ന്നവരെ അപേക്ഷിച്ച് മറവിരോഗമുണ്ടാകാനുള്ള സാധ്യത 42 ശതമാനം അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. മരുന്ന് കഴിച്ച് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നവരെ അപേക്ഷിച്ച് ഇവരിലെ മറവിരോഗ സാധ്യത 26 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയ്ല്‍സിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 60നും 110നും ഇടയില്‍ പ്രായമുള്ള 34,000 പേരെ ഉള്‍പ്പെടുത്തിയ 17 മുന്‍ പഠനങ്ങളുടെ ഡേറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. അമേരിക്ക ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ ശരാശരി പ്രായം 72 വയസ്സായിരുന്നു. ഇവരില്‍ 60 ശതമാനം പേരും സ്ത്രീകളുമായിരുന്നു. നാലു വര്‍ഷക്കാലത്തേക്ക് തുടര്‍ച്ചയായി ഇവരെ പഠനവിധേയമാക്കി. ജീവിതത്തിന്റെ മധ്യകാലഘട്ടത്തില്‍ രക്തസമ്മര്‍ദ്ധമുണ്ടാകുന്നത് അല്‍സ്‌ഹൈമേഴ്സ് ഉള്‍പ്പെടെയുള്ള മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പല മുന്‍ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ഏത് പ്രായത്തിലും രക്തസമ്മര്‍ദം ചികിത്സിക്കുന്നതും നിയന്ത്രണത്തില്‍ നിര്‍ത്തുന്നതും പല ആരോഗ്യ ഗുണങ്ങളും നല്‍കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നത് ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത കുറയ്ക്കാനും സഹായകമാണ്.