ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൂസ്റ്റണ്‍ ഡൈനാമോ, ഇന്‍റര്‍ മയാമിയെ വീഴ്ത്തി കിരീടം നേടി.യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി പരിക്ക് മൂലം മാറി നിന്ന കളിയിൽ ഇന്‍റര്‍ മയാമിക്ക് തോല്‍വി. രണ്ടാം കിരീടം ലക്ഷ്യമിട്ട ഇന്‍റര്‍ മയാമിക്ക് ഫൈനലില്‍ മെസിയുടെ അഭാവം തിരിച്ചടിയായി. ഗോള്‍ തിരിച്ചടിക്കാനുള്ള ഇന്‍റര്‍ മയാമിയുടെ ശ്രമങ്ങളെല്ലാം ഹൂസ്റ്റണ്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു.കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ജോസഫ് മാര്‍ട്ടിനെസാണ് ഇന്‍റര്‍ മയാമിയുടെ ആശ്വാസഗോള്‍ നേടിയത്.