പരാതിക്കാരനെതിരെ ലോകായുക്ത. വിശ്വാസമില്ലെങ്കിൽ കേസ് പരിഗണിക്കുന്നത് എന്തിനാണെന്നും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്നും,ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെ പരാതിക്കാരൻ പറയുന്നു എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരനെതിരെ ലോകായുക്ത ന്യായാധിപൻമാരുടെ വിമർശനം.
റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്.കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്നും പരാതിക്കാരന്റെ അഭിഭാഷകനോട് ലോകായുക്ത ആവശ്യപ്പെട്ടു.