റേഞ്ച് റോവറിന്റെ ആഡംബര എസ്യുവിക്ക് പിന്നാലെ മിനി കൂപ്പറും സ്വന്തമാക്കി ലിസ്റ്റിന് സ്റ്റീഫന്. ഇവിഎം ഓട്ടോക്രാഫ്റ്റില് നിന്ന് മിനി കൂപ്പര് എസ് ട്രാക് എഡിഷന് വാങ്ങിയ വിവരം ലിസ്റ്റിന് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുടുംബസമേതം എത്തിയാണ് ലിസ്റ്റിന് സ്റ്റീഫന് പുതിയ വാഹനം സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ റെഗുലര് മോഡലില് നിന്ന് ചെറിയ മാറ്റങ്ങളുണ്ട് ട്രാക് എഡിഷന്. ട്രാക്ക് എഡിഷന് പ്രത്യേക നിറവും റെഡ് റൂഫുമാണ് നല്കിയിരിക്കുന്നത്. പുതുമയുള്ള ഡിസൈനിനൊപ്പം ജെസിഡബ്ല്യു വര്ക്ക്സ് ബാഡ്ജിങ്ങും നല്കിയാണ് ഈ വാഹനത്തിന്റെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. ക്രോം ഇന്സേര്ട്ടുകള്ക്ക് പകരം ഗ്ലോസി ബ്ലാക് ഇന്സേര്ട്ടുകള് നല്കിയിരിക്കുന്നു. ബ്ലാക്ക് നിറത്തിലുള്ള സ്പോര്ട്ടി സീറ്റുകളും സ്പോര്ട്ടി ഇന്റീരിയറുമുണ്ട് വാഹനത്തിന്. മിനി കൂപ്പറിലുള്ള 2 ലീറ്റര് പെട്രോള് എന്ജിന് തന്നെയാണ് ട്രാക് എഡിഷനിലും. 231 ബിഎച്ച്പി കരുത്തും 320 എന്എം ടോര്ക്കുമുണ്ട് ഈ മോഡലിന്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്സാണ് കാറില്. 49.9 ലക്ഷം രൂപയാണ് മിനി കൂപ്പര് എസിന്റെ എക്സ്ഷോറൂം വില.
മിനി കൂപ്പറും സ്വന്തമാക്കി ലിസ്റ്റിന് സ്റ്റീഫന്
