വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിയുടെ സിപിഐഎം ബന്ധത്തില് അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയം. ഒരമ്മയുടെ ചങ്ക് പൊട്ടിയുള്ള നിലവിളി മുഖ്യമന്ത്രിയും സര്ക്കാരും കേള്ക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രതിയെ വെറുതെ വിട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പീഡനവും കൊലപാതകവും പോസ്റ്റമോര്ട്ടത്തില് തെളിഞ്ഞതാണ്. പ്രതി കുറ്റം സമ്മതിക്കുകയും പ്രതിയുമായെത്തി പൊലീസ് തെളിവുകള് ശേഖരിച്ചിട്ടും കേസ് കോടതിയില് പരാജയപ്പെട്ടതിന് പിന്നില് ബാഹ്യഇടപെടലുകള് ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
