മീരാബെന്റെ കവിതകളില്‍ അപൂര്‍വങ്ങളായ ഇമേജുകള്‍ ഉണ്ട്. ആറ്റില്‍ മുങ്ങിച്ചത്ത സ്വകാര്യങ്ങള്‍, ഉണര്‍ന്നപ്പോഴും നല്ല ഉറക്കത്തിലായവള്‍, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളില്‍ തിളങ്ങുന്ന ഗോതമ്പുമണികള്‍, ചരിത്രം വേട്ടയാടുന്നതറിയാതെ അപഥസഞ്ചാരം നടത്തുന്ന അപ്പൂപ്പന്‍താടി…ഇത്തരം ബിംബങ്ങളാണ് ഈ രചനകളുടെ ജീവന്‍. തിടുക്കം, സുരാമൃതം, അഭിനിവേശം, അന്നത്തെ ആ പൂവല്ലിവള്‍, ആടാതെങ്ങനെ ഞാന്‍, വ്യാകുലയക്ഷി, തരിശുനിലങ്ങള്‍, നീ പൂത്ത കാലം, ധൃതരാഷ്ട്രരുടെ കെട്ടി
രാത്രിയിലെ ഉറക്കം മെച്ചപ്പെടുത്താന്‍ പ്രത്യേകം ഡയറ്റ്
രാത്രിയിലെ ഉറക്കം മെച്ചപ്പെടുത്താന്‍ പ്രത്യേകം ഡയറ്റ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചിക്കാ?ഗോ സര്‍വകലാശാലയിലേയും കൊളംബിയ സര്‍വകലാശാലയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സാഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പകല്‍ സമയത്ത് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം 16 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് ഒരു പുതിയ പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറക്കത്തിന്റെ ആഴവും തമ്മിലുള്ള വ്യക്തമായ ബന്ധം പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ നമ്മള്‍ എത്ര നന്നായി വിശ്രമിക്കുന്നു എന്നതില്‍ […]
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 27, തിങ്കളാഴ്ച
◾https://dailynewslive.in/ കേരള തീരത്ത് മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത. സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആളപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ◾https://dailynewslive.in/ പിഎം ശ്രീ വിവാദത്തില്‍ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് […]
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 91,280 രൂപ!
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി. നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 11,410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 9,385 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 7,305 രൂപയും ഒമ്പത് കാരറ്റിന് 4,720 രൂപയുമാണ് […]
എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ആപ്പില്‍നിന്ന് പുറത്തുകടക്കാതെ തന്നെ വീഡിയോകളും ഫോട്ടോകളും സ്റ്റോറിയിലൂടെ എഡിറ്റ് ചെയ്യാനുള്ള എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഇന്‍സ്റ്റഗ്രാം. ചിത്രത്തില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും മായ്ച്ച് കളയാനും നിലവിലുള്ള ദൃശ്യ ഘടകങ്ങളെ പരിഷ്‌കരിക്കാനും പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്രിയാത്മകമായി മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ടൂള്‍ റീസ്‌റ്റൈല്‍ മെനുവില്‍ പെയിന്റ് ബ്രഷിന് അടുത്തായി ലഭ്യമാണ്. ആദ്യം ഈ ഫീച്ചര്‍ മെറ്റ എ.ഐ ചാറ്റ്‌ബോട്ട് വഴി മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുടിയുടെ നിറം മാറ്റാനും, […]
ജി.ഡി നായിഡുവായി മാധവനെത്തുന്ന ‘ജി.ഡി.എന്‍’
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ‘ജി.ഡി.എന്‍’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പോസ്റ്ററില്‍ ജി.ഡി നായിഡുവിന്റെ വേഷത്തിലുള്ള മാധവനെ കാണാം. മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയന്‍, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, […]
‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. നവംബര്‍ 7 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഗീത ആര്‍ട്സും ധീരജ് മൊഗിലിനേനി എന്റര്‍ടൈന്‍മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ […]
പള്‍സര്‍ എന്‍എസ് 125 ന്റെ പുതുക്കിയ പതിപ്പ് എത്തി
2026 പള്‍സര്‍ എന്‍എസ് 125 ന്റെ പുതുക്കിയ പതിപ്പ് ഷോറൂമുകളില്‍ എത്തിത്തുടങ്ങി. പുതിയ പള്‍സര്‍ എന്‍എസ് 125 മോഡലില്‍ നിരവധി അപ്ഡേറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഡിസൈന്‍ കാര്യത്തില്‍, ഇത് നിലവിലെ പതിപ്പിന് സമാനമാണ്, പക്ഷേ ബജാജ് പുതിയ കളര്‍ ഓപ്ഷന്‍, പേള്‍ വൈറ്റ് ചേര്‍ത്തിട്ടുണ്ട്, അതില്‍ സൂക്ഷ്മമായ പിങ്ക് ഷേഡുകള്‍ ഉണ്ട്. ഈ പുതിയ നിറം ബൈക്കിന് പുതുമയും പ്രീമിയം ലുക്കും നല്‍കുന്നു. റെയിന്‍, റോഡ്, ഓഫ്-റോഡ് എന്നീ മൂന്ന് തിരഞ്ഞെടുക്കാവുന്ന എബിഎസ് മോഡുകളുടെ കൂട്ടിച്ചേര്‍ക്കലാണ് […]
മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി
മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്ന് ഹൈബി ഈഡൻ എംപി. സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണം. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
വയലാര്‍ രാമവര്‍മ്മ- ഒരു കാവ്യജീവിതം
വയലാര്‍ കടന്നുപോയിട്ട് അമ്പതു കൊല്ലമായിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ജീവചരിത്രകഥ വയലാറിനെക്കുറിച്ചെഴുതുന്നത് ഇതാദ്യമായാണ്. പുന്നപ്രയിലെയും വയലാറിലെയും നാല്‍പ്പതുകളിലെ വിപ്ലവകാലം തൊട്ട് 1975 ഒക്ടോബര്‍ 27ന് അകാലത്തില്‍ മറയുന്നതുവരെയുമുള്ള വയലാര്‍ രാമവര്‍മ്മയുടെ ജീവകാലത്തെ സൂക്ഷ്മത്തില്‍ പിന്തുടരുകയാണ് രാജീവ് പുലിയൂര്‍. ഈ ജീവചരിത്രകഥ കേരളത്തിന്റെ പുരോഗമനപ്രസ്ഥാനങ്ങളുടെയും സര്‍ഗ്ഗാത്മകജീവിതങ്ങളുടെയും സാംസ്‌കാരികമുന്നേറ്റങ്ങളുടെയും രേഖാകൃതികൂടിയാണ്. നാല്‍പ്പത്തിയേഴു വര്‍ഷം മാത്രം ജീവിച്ച്, കൊതി തീരാതെ ഭൂമി വിട്ടുപോയ വയലാറെന്ന കവിയുടെ ഗന്ധര്‍വ്വജീവിതത്തെ കഥാഖ്യാനത്തോടു കിടപിടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ജീവിതാഖ്യാനം. വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ […]
