ആപ്പില്‍നിന്ന് പുറത്തുകടക്കാതെ തന്നെ വീഡിയോകളും ഫോട്ടോകളും സ്റ്റോറിയിലൂടെ എഡിറ്റ് ചെയ്യാനുള്ള എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഇന്‍സ്റ്റഗ്രാം. ചിത്രത്തില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനും മായ്ച്ച് കളയാനും നിലവിലുള്ള ദൃശ്യ ഘടകങ്ങളെ പരിഷ്‌കരിക്കാനും പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്രിയാത്മകമായി മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇതിന് ഉപയോക്താക്കളെ അനുവദിക്കുന്ന ടൂള്‍ റീസ്‌റ്റൈല്‍ മെനുവില്‍ പെയിന്റ് ബ്രഷിന് അടുത്തായി ലഭ്യമാണ്. ആദ്യം ഈ ഫീച്ചര്‍ മെറ്റ എ.ഐ ചാറ്റ്‌ബോട്ട് വഴി മാത്രമാണ് ലഭ്യമായിരുന്നത്. എന്നാല്‍ ഇനി മുടിയുടെ നിറം മാറ്റാനും, ആഭരണങ്ങള്‍ മാറ്റാനും, ബാക്ക്ഗ്രൗണ്ടുകള്‍ വ്യത്യസ്തപ്പെടുത്താനും സഹായിക്കുന്ന എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്. പ്രീസെറ്റ് സ്‌റ്റൈലുകളോടൊപ്പം സണ്‍ഗ്ലാസും ബൈക്കര്‍ ജാക്കറ്റുകളും ഉള്‍പ്പെടെയുള്ള എഫക്ടുകളും ഇതില്‍ ഉണ്ട്. നിബന്ധനകളോടുകൂടിയാണ് മെറ്റ എ.ഐ പവര്‍ ടൂള്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളത്.
