Posted inലേറ്റസ്റ്റ്

അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാമെന്നു ഹൈക്കോടതി

ചാന്‍സലറായ ഗവര്‍ണറുടെ അന്തിമ ഉത്തരവു വരുന്നതുവരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാമെന്നു ഹൈക്കോടതി. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തു നല്‍കിയത് ശരിയായ നടപടിയല്ല. വൈസ് ചാന്‍സലര്‍മാര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ കത്ത് അസാധുവായി. മറുപടിക്കായി ഗവര്‍ണര്‍ പത്തു ദിവസം സാവകാശം നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ നടപടികള്‍ കോടതി തടഞ്ഞിട്ടില്ല. അവധിദിവസമായിട്ടും വൈകുന്നേരം പ്രത്യേക സിറ്റിംഗിലൂടെയാണ് ഹൈക്കോടതി ഇടപെടല്‍. ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഇദ്ദേഹം. മത്സരിക്കാന്‍ […]

Posted inഇൻഫോടെയിൻമെന്റ്

‘തട്ടാശ്ശേരി കൂട്ടം’ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

അര്‍ജുന്‍ അശോകന്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗണപതി, വിജയരാഘവന്‍, സിദ്ദിഖ്, അനീഷ് ഗോപന്‍, ഉണ്ണി രാജന്‍ പി ദേവ്, അല്ലു അപ്പു, സുരേഷ് മേനോന്‍, ശ്രീലക്ഷമി, ഷൈനി സാറ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രമുഖ കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ജിയോ പി വിയുടേതാണ് […]

Posted inശുഭരാത്രി

Shubarathri – 883

സ്‌നേഹം എന്ന ഊരാക്കുരുക്ക് : പ്രാണന്‍ പിടയുന്ന കുരുക്കായി എങ്ങനെയാണ് സ്‌നേഹബന്ധങ്ങള്‍ മാറുന്നത് The Tangle of Love: How Relationships Turn into Soul-Catching Knots

Posted inലേറ്റസ്റ്റ്

വി സി മാരുടെ രാജി ആവശ്യപ്പെട്ട ഗവർണ്ണർ ജനാധിപത്യത്തിന്റെ അതിരുകൾ ലംഘിച്ചു ; കെ സി വേണുഗോപാൽ

വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. ഗവര്‍ണറുടെ നിലപാടിനെ എതിര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നിലപാടിനെ പിന്തുണയ്ക്കുകയാണു ചെയ്തത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ല, കേഡര്‍മാരാണ്. നിങ്ങളോടു സംസാരിക്കാനില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു രാജ് ഭവനിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. […]

Posted inലേറ്റസ്റ്റ്

മാധ്യമ പ്രവർത്തകരോട് മാത്രം സംസാരിക്കാം;ഗവർണ്ണർ

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരല്ല, കേഡര്‍മാരാണ്. നിങ്ങളോടു സംസാരിക്കാനില്ലെ’ന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടു പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിച്ചത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു രാജ് ഭവനിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ദീപാവലി സന്ധ്യയായ ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക. വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന് ആരോപിച്ച […]

Posted inലേറ്റസ്റ്റ്

നോ ടു ഡ്രഗ്സ് ;ലഹരി വിരുദ്ധ ദീപം ഇന്ന് വൈകിട്ട് എല്ലാ വീടുകളിലും തെളിയിക്കും

മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ദീപാവലി സന്ധ്യയായ ഇന്ന് സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. വൈകീട്ട് ആറരയ്ക്കാണ് ദീപം തെളിയിക്കുക. വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന് ആരോപിച്ച ഗവര്‍ണര്‍തന്നെയാണ് അവരെ നിയമിച്ചത്. സര്‍വകലാശാലകളെ സഘപരിവാര്‍വത്കരിക്കാനാണു ഗവര്‍ണറുടെ ശ്രമം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ നിയമസഭയേയും കേരളത്തേയും അപമാനിച്ചു. മന്ത്രിമാരെ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 24, തിങ്കള്‍

◾വൈസ് ചാന്‍സലര്‍മാരോടു രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്ന് ആരോപിച്ച ഗവര്‍ണര്‍തന്നെയാണ് അവരെ നിയമിച്ചത്. സര്‍വകലാശാലകളെ സഘപരിവാര്‍വത്കരിക്കാനാണു ഗവര്‍ണറുടെ ശ്രമം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാതെ നിയമസഭയേയും കേരളത്തേയും അപമാനിച്ചു. മന്ത്രിമാരെ പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി. ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ◾രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വൈസ് ചാന്‍സലര്‍മാര്‍. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവച്ചില്ല. ആറു പേര്‍ ഗവര്‍ണര്‍ക്കു മറുപടി നല്‍കി. ഗവര്‍ണറുടെ നടപടിക്കെതിരേയുള്ള വൈസ് […]

Posted inഇൻഫോടെയിൻമെന്റ്

‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ ട്രെയിലര്‍

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് […]

Posted inലേറ്റസ്റ്റ്

കോയമ്പത്തൂർ സ്ഫോടനം; ചാവേറാക്രമണം എന്ന് സംശയം

കോയമ്പത്തൂർ ടൗൺ ഹാളിന് സമീപം കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. മരിച്ച എഞ്ചിനീയറിങ് ബിരുദധാരിയെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം. രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി  വൈസ് ചാൻസലർമാരും . വി സി മാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . അവർ സ്വന്തം നിലയിൽ ഗവർണർക്കെതിരെ […]

Posted inലേറ്റസ്റ്റ്

ഗവർണറുടെ രാജിയാവശ്യം തള്ളി  വൈസ് ചാൻസലർമാർ

രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി  വൈസ് ചാൻസലർമാരും . വി സി മാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . അവർ സ്വന്തം നിലയിൽ ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചു. ഇതിനായി  നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും വി സി മാരോട് രാജിവയ്ക്കാൻ നിർദ്ദേശിക്കാൻ ഗവർണ്ണർക്ക് അധികാരമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു. കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കമാണ്  കാണിക്കുന്നത്. ഗവർണറുടേത് ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ […]