Posted inവിനോദം

അപര്‍ണ ബാലമുരളി പാടിയ ‘നിതം ഒരു വാന’ത്തിലെ ഗാനം

അപര്‍ണ ബാലമുരളി നായികയാകുന്ന തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം’. അശോക് സെല്‍വന്‍ നായകനാകുന്ന ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്യുക. ചിത്രത്തിന്റേതായി പ്രമോഷണല്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. അപര്‍ണ ബാലമുരളിയാണ് ഗാനം പാടിയിരിക്കുന്നത്. ധരണ്‍ കുമാര്‍ ആണ് അപര്‍ണ ബാലമുരളി പാടിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശിവാത്മീക, റിതു വര്‍മ എന്നീ നായികമാരും ചിത്രത്തിലുണ്ട്. കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം.  

Posted inബിസിനസ്സ്

നാലാം തവണയും പലിശനിരക്കുയര്‍ത്തി യു.എസ് ഫെഡറല്‍ റിസര്‍വ്

പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി നാലാം തവണയും വായ്പ പലിശനിരക്കുകള്‍ ഉയര്‍ത്തി യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.75 ശതമാനത്തിന്റെ വര്‍ധനയാണ് വായ്പ പലിശയില്‍ വരുത്തിയത്. 1980ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നത്. ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ ആറുതവണയാണ് പലിശനിരക്ക് ഉയര്‍ത്തിയത്. ഇതോടെ വായ്പാനിരക്ക് 3.75 ശതമാനം മുതല്‍ നാലുശതമാനം വരെയായി. 2008 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് ഇത്. അതേസമയം, തുടര്‍ച്ചയായ നിരക്കുയര്‍ത്തല്‍ യു.എസ് […]

Posted inടെക്നോളജി

സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിള്‍

2023 മാര്‍ച്ചോടെ സ്ട്രീറ്റ് വ്യൂ ആപ്പ് പിന്‍വലിക്കാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നേര്‍കാഴ്ച പോലെ യാത്രക്കാര്‍ക്ക് റോഡിന് ഇരുവശമുള്ള കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്നതാണ് സ്ട്രീറ്റ് വ്യൂ ആപ്പ്. നിലവില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ ആപ്പ് ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഗൂഗില്‍ മാപ്പില്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ യാത്രക്കാരന്റെ ആവശ്യാനുസരണം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

Posted inപുസ്തകങ്ങൾ

‘വിമലമീയോര്‍മകള്‍’

‘വിമലമീയോര്‍മകള്‍’ എന്ന ഈ പുസ്തകം തൃശൂര്‍ വിമല കോളേജിനെക്കുറിച്ചുള്ളതാണ്. ഇതിലെ കലാലയാനുഭവങ്ങള്‍ ലേഖകരുടെ മാത്രമല്ല, ഓരോ മുന്‍കാല വിദ്യാര്‍ത്ഥികളുടേതു കൂടിയാണ്. വിമെക്‌സ് യുഎഇ എന്ന വിമല കോളേജ് കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തിലാണ് ഈ പുസ്തക സാക്ഷാത്കാരം. ഈ പുസ്തകത്താളുകളിലെ ഓര്‍മക്കുറിപ്പുകള്‍ ക്യാമ്പസ് കാലഘട്ടത്തിലേക്കുള്ള ഒരു പിന്‍നടത്തം കൂടിയാകുന്നു. എഡിറ്റേഴ്‌സ് – രശ്മി ഐസക്, പ്രതാപന്‍ തായാട്ട്. ഹരിതം ബുക്‌സ്. വില 420 രൂപ.

Posted inആരോഗ്യം

മനുഷ്യരില്‍ കോവിഡ് തീവ്രമാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തി ന്യൂയോര്‍ക്കിലെ ശാസ്ത്രജ്ഞര്‍.

ചില മനുഷ്യരില്‍ കോവിഡ് തീവ്രമാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തി ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ശാസ്ത്രജ്ഞര്‍.  ന്യൂയോര്‍ക്ക് നഗരത്തില്‍ കോവിഡ് മഹാമാരി മൂര്‍ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് കോവിഡ് രോഗികളില്‍ നിന്ന് ശേഖരിച്ച രക്തത്തിന്റെയും ശ്വാസകോശത്തിലെ ഫ്ലൂയിഡുകളുടെയും സാംപിളുകളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. ചില പ്രതിരോധ കോശങ്ങളുടെ ക്രമക്കേടാണ് ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്നതെന്ന് മൗണ്ട് സിനായിയിലെ ഇകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. കോശസംയുക്തങ്ങളെ അഴിച്ചു പണിയുന്ന മാക്രോഫേജുകളെന്ന പ്രതിരോധ കോശങ്ങള്‍ ശ്വാസകോശത്തില്‍ കുറയുന്നതാണ് രോഗതീവ്രതയുടെ കാരണം. ഈ […]

Posted inലേറ്റസ്റ്റ്

നീതിപൂർവം പ്രവർത്തിക്കാനുള്ള ആർജവം ഉണ്ടെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് ആവശ്യപ്പെണമെന്ന് കെ സുധാകരൻ

സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം.പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു. സർവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താൻ […]

Posted inലേറ്റസ്റ്റ്

ഷാരോൺ കൊലക്കേസ് കേരള പോലീസ് തന്നെ അന്വേഷിക്കും

പാറശ്ശാല ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പു നൽകിയതായി ഷാരോണിന്റെ കുടുംബം പറഞ്ഞു. കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതൽ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്നാടിന്റെ പരിധിയിലായതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.റൂറൽ എസ്പി ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരുന്നു. ഇതിന്മേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കേ ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ആ […]

Posted inലേറ്റസ്റ്റ്

ഇമ്രാൻ ഖാന് വെടിയറ്റു

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു.അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത് . അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്.  

Posted inസായാഹ്ന വാര്‍ത്തകള്‍

നവംബര്‍ 3, വ്യാഴം

◾ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും. (കൂട്ടക്കുരുതി കുട്ടികളോടോ? ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/ZeTAGEN5kkg ) ◾മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടും. സമാന്തരഭരണമെന്ന […]

Posted inGeneral

‘വിമലമീയോര്‍മകള്‍’ തൃശൂർ വിമലാ കോളേജിനെക്കുറിച്ച്

‘വിമലമീയോര്‍മകള്‍’ എന്ന ഈ പുസ്തകം തൃശൂര്‍ വിമല കോളേജിനെക്കുറിച്ചുള്ളതാണ്. ഇതിലെ കലാലയാനുഭവങ്ങള്‍ ലേഖകരുടെ മാത്രമല്ല, ഓരോ മുന്‍കാല വിദ്യാര്‍ത്ഥികളുടേതു കൂടിയാണ്. വിമെക്‌സ് യുഎഇ എന്ന വിമല കോളേജ് കൂട്ടായ്മയുടെ പത്താം വാര്‍ഷികത്തിലാണ് ഈ പുസ്തക സാക്ഷാത്കാരം. ഈ പുസ്തകത്താളുകളിലെ ഓര്‍മക്കുറിപ്പുകള്‍ ക്യാമ്പസ് കാലഘട്ടത്തിലേക്കുള്ള ഒരു പിന്‍നടത്തം കൂടിയാകുന്നു. എഡിറ്റേഴ്‌സ് – രശ്മി ഐസക്, പ്രതാപന്‍ തായാട്ട്. ഹരിതം ബുക്‌സ്. വില 420 രൂപ.